HOME
DETAILS
MAL
ഗാര്ഡന് തൊഴിലാളികള്‍ സമരം പിന്‍വലിച്ചു
backup
December 08 2016 | 06:12 AM
പാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ ഗാര്ഡന് തൊഴിലാളികള്‍ കഴിഞ്ഞ ഏഴ് ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കൂട്ടിയ ശമ്പളം നല്‍കുക, ഓണം ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചതായിരുന്നു സമരം. ജലസേചന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.
രാവിലെ സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ മലമ്പുഴ ഉദ്യാനത്തിന് മുന്നിലെ പ്രവേശന കവാടത്തിനു മുന്നില്‍ ഉപരോധവുമായി എത്തിയതിനെ തുടര്‍ന്നാണ് ജലസേചന വകുപ്പ് അധികൃതര്‍ ചര്‍ച്ചക്ക് തയാറായത്. സി കൃഷ്ണകുമാര്‍, സജിതാബാബു, സി ശശികുമാര്‍, വി സുബ്രമണ്യന്‍, അബ്ദുല്‍ സലാം, ഉണ്ണികൃഷ്ണന്, സിറാജ് കൊടുവായൂര്‍, കെ ശിവരാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."