ലോകത്തെ ഏറ്റവും ഭാരംകൂടിയ വനിതക്ക് ഇന്ത്യയില്‍ ശസ്ത്രക്രിയ
കെയ്റോ: ലോകത്തെ ഏറ്റവും ഭാരംകൂടിയ വനിതയെന്ന് അറിയപ്പെടുന്ന ഇമാന് അഹ്്മദ് അബദ് അല്‍ ആത്തി (36) ഭാരം കുറയ്ക്കാന്‍ ഇന്ത്യയിലെത്തുന്നു. 500 കിലോഗ്രാമാണ് ഇപ്പോള്‍ ഭാരം. മുംബൈയിലെ ഡോ. മുഫസ്സല്‍ ലഗ്ദവാലയാണ് ശസ്ത്രക്രിയ നടത്തുക. കെയ്റോയിലെ ഇന്ത്യന്‍ എംബസിയില്‍ വിസാ അപേക്ഷ നല്കാന് നേരിട്ടുപോകാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിസ നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഡോ. മുഫസ്സല്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ട്വിറ്ററില്‍ സന്ദേശം അയക്കുകയായിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ കഴിയുന്ന സുഷമ സംഭവത്തില്‍ ഇടപെടുകയും വിസ നല്കാന് നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ എംബസി ഇമാന് മെഡിക്കല്‍ വിസ അനുവദിച്ചു.
പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇമാന് ഇന്ത്യയിലെത്തുക. വിമാനടിക്കറ്റിനും മറ്റുമുള്ള ചെലവുകള്‍ ഡോക്ടറാണ് വഹിക്കുന്നത്. 25 വര്‍ഷമായി അമിതഭാരം മൂലം ഇവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല.
5 കിലോഗ്രാമായിരുന്നു ഇവര്‍ക്ക് ജനിക്കുമ്പോള്‍ ഭാരമുണ്ടായിരുന്നതനിലവില് ലോകത്ത് ഏറ്റവും ഭാരമുള്ള സ്ത്രീയായി ഗിന്നസ് ബുക്കില്‍ ഇടംനേടിയത് യു.എസിലെ പൊളിന് പോട്ടര്‍ ആണ്. 292 കിലോഗ്രാമാണ് ഇവരുടെ ഭാരം. 2010 ലാണ് ഇവര്‍ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെട്ടത്. നേരത്തെ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവരുടെ ഭാരംകുറയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നതും ഡോ. മുഫസ്സലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."