HOME
DETAILS
MAL
തൃശൂര്‍ മൃഗശാലയിലെ പുള്ളിപ്പുലി ചത്തു
backup
December 08 2016 | 18:12 PM
തൃശൂര്‍: മൃഗശാലയിലെ പുള്ളിപ്പുലി ചത്തു. 11 വയസ്് പ്രായമുള്ള ഡിങ്കന് എന്ന പേരുള്ള പുലിയാണു ചത്തത്. നാട്ടില്‍ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലിയെ 2008ല്‍ നെല്ലിയാമ്പതിയില്‍ നിന്നാണ് തൃശൂരില്‍ കൊണ്ടുവന്നത്. പുലി കഴിഞ്ഞ കുറച്ച് ദിവസമായി നന്നേ ക്ഷീണിതനായിരുന്നു. ഇതിനെ തുടര്‍ന്ന് മൃഗശാല അധികൃതരുടെ നിരീക്ഷണത്തിലായിരുന്ന പുള്ളിപ്പുലി ഇന്നലെ രാവിലെ 11.30ഓടെയാണ് ചത്തത്. ഇതോടെ തൃശൂര്‍ മൃഗശാലയില്‍ പുള്ളിപ്പുലികളുടെ എണ്ണം നാലായി. ഗംഗ എന്ന പേരുള്ള പെണ് പുള്ളിപ്പുലിയും അപ്പു, നിക്കു, തോമ എന്നീ പേരുകളിലുള്ള ആണ് പുള്ളിപ്പുലികളുമാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."