യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം
വടകര: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രഫുല്‍ കൃഷ്ണയുടെ വീടിനു നേരെ ആക്രമണം. ആയഞ്ചേരി പഞ്ചായത്തില്‍ കടമേരിയിലെ ചെറുവാച്ചേരി വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
കരി ഓയില്‍ നിറച്ച ബള്‍ബുകള്‍ വീട്ടിനു നേരെ എറിയുകയായിരുന്നു. ചുമരിലാകെ കരിഓയില്‍ പടര്‍ന്നിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. അക്രമം നടക്കുമ്പോള്‍ പ്രഫുല്‍ കൃഷ്ണയും കുടുംബവും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയതെന്നു പറയുന്നു. വിവരമറിഞ്ഞ് നാദാപുരം പൊലിസ് സ്ഥലത്തെത്തി.
ബുധനാഴ്ച രാത്രി കടമേരിയില്‍ ആര്.എസ്.എസ് ശാഖക്കു സമീപത്തെ പറമ്പില്‍ ബോംബ് സ്ഫോടനമുണ്ടായിരുന്നു. ഇവിടെ നിന്ന് പൊട്ടാത്ത രണ്ടു നാടന്‍ ബോംബുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതിനു പിന്നാലെയാണ് കടമേരിയില്‍ തന്നെയുള്ള യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."