HOME
DETAILS
MAL
സി.പി.എം വാര്‍ഡ് കൗണ്‍സലര്‍ അറസ്റ്റില്‍
backup
May 21 2016 | 23:05 PM
ഉരുവച്ചാല്‍: ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ വാര്‍ഡ് കൗണ്‍സലറായ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുഴിക്കന്‍വാര്‍ഡിലെ കൗണ്‍സലര്‍ കെ രജീഷി(34)നെയാണ് മട്ടന്നൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉരുവച്ചാല്‍ ഏളക്കുഴിയില്‍ വച്ച് സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്കു പരുക്കേറ്റിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ക്കായി പോലിസ് രാത്രികാല പട്രോളിങും തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."