HOME
DETAILS
MAL
എം.എസ്.എഫ് സെമിനാര്‍ സംഘടിപ്പിച്ചു
backup
December 08 2016 | 22:12 PM
കോഴിക്കോട്: രാജ്യത്ത് ഫാസിസ്റ്റ് ശക്തികള്‍ ശക്തിപ്പെടുമ്പോഴാണ് ജനാധിപത്യ സംവിധാനങ്ങള്‍ക്ക് മുറിവേല്ക്കപ്പെടുന്നതെന്ന് എം.എസ്.എഫ് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. 17ന് പാലക്കാട് നടക്കുന്ന എം.എസ്.എഫ് ദേശീയ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റി 'മുറിവേല്‍ക്കുന്ന രാഷ്ട്രം' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.
വി.ടി ബല്‍റാം എം.എല്‍.എ, മുന്‍ മന്ത്രി ബിനോയ് വിശ്വം, പ്രൊഫ. എം.ബി മനോജ് സംസാരിച്ചു. മിസ്ഹബ് കീഴരിയൂര്‍ മോഡറേറ്ററായിരുന്നു. എ.പി അബ്ദുസ്സമദ് അധ്യക്ഷനായി. പി.ജി മുഹമ്മദ്, നിഷാദ് കെ. സലീം സംസാരിച്ചു. ലത്തീഫ് തുറയൂര്‍ സ്വാഗതവും അഫ്നാസ് ചോറോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."