അന്തര്‍ദേശീയ കരകൗശലമേള 18 മുതല്‍ സര്‍ഗാലയയില്‍
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേള സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ 18 മുതല്‍ 2017 ജനുവരി അഞ്ചുവരെ നടക്കുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകളുടെയും നബാര്‍ഡിന്റെയും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് ആറാമത് അന്തര്‍ദേശീയ കരകൗശലമേള സംഘടിപ്പിക്കുന്നത്.
മേളയുടെ ഉദ്ഘാടനം 18ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. നബാര്‍ഡ്, ഹാന്റ്‌ലൂംസ്, സെന്‍ട്രല്‍ സില്‍ക്ക്‌ബോര്‍ഡ്, ലേപാക്ഷി, ഹാന്റിക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ്, കേരള സ്റ്റേറ്റ് അപക്‌സ് ഹാന്റിക്രാഫ്റ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി തുടങ്ങിയവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍, സര്‍ഗാലയ സി.ഇ.ഒ പി.പി ഭാസ്‌കരന്‍, സുരേഷ്ബാബു, ശേഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."