ശമ്പളം ലഭിക്കാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് വായ്പ നല്‍കുന്നതില്‍ നിന്ന് കനറാബാങ്ക് പിന്‍മാറി. ഇതോടെ കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളം-പെന്‍ഷന്‍ വിതരണം അനിശ്ചിതത്വത്തിലായതോടെ ജീവനക്കാരും അവരുടെ കുടുംബങ്ങളും ദുരിതത്തിലായി.
രണ്ടു വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വായ്പ നിഷേധിച്ചിരിക്കുന്നത്. കെ.ടി.ഡി.എഫ്.സിയില്‍ പണയമിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടേയും, വസ്തുക്കളുടേയും പ്രമാണങ്ങളിന്‍മേല്‍ ഇനിയും വായ്പ അനുവദിക്കാന്‍ കഴിയില്ല. ഈടു നല്‍കിയ വസ്തുവിന് വായ്പ അനുവദിക്കുന്ന തുകയോളം കമ്പോള വില ലഭിക്കില്ലെന്നതാണ് കാരണം. കൂടാതെ കനറാബാങ്ക് വായ്പ അനുവദിക്കുന്നതിനുള്ള ' സ്റ്റാര്‍റേറ്റിങ്' പദവി കെ.ടി.ഡി.എഫ്‌സിക്കില്ല. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങളില്‍പ്പെടുന്ന പൊതുധനകാര്യ സ്ഥാപനം അല്ലാത്തതിനാലാണ് സ്റ്റാര്‍റേറ്റിങില്ലാതെ പോയത്.
ഈ രണ്ടു കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് വായ്പ നല്‍കാന്‍ സാധിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി.യെ ബാങ്ക് അധികൃതര്‍ അറിയിച്ചത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുക്കാനുള്ള നീക്കവും ഇതേ കാരണം മൂലം പരാജയപ്പെട്ടു. കഴിഞ്ഞ മാസം അവസാനം കനറാബാങ്ക് അധികൃതരുമായി വകുപ്പുമന്ത്രി നടത്തിയ ചര്‍ച്ചയില്‍ വായ്പ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്.
സര്‍ക്കാര്‍ ഉറപ്പിന്‍മേല്‍ കെ.ടി.ഡി.എഫ്.സിക്ക് വായ്പ അനുവദിക്കാമെന്നായിരുന്നു കനറാബാങ്ക് പ്രതിനിധികള്‍ സമ്മതിച്ചത്. നൂറുകോടി രൂപയാണ് വായ്പയായി ആവശ്യപ്പെട്ടിരുന്നത്. കനറാബാങ്ക് വായ്പ ലഭിക്കാതായതോടെ പത്തിനുള്ളില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാമെന്ന കെ.എസ്.ആര്‍.ടി.സി അധികൃതരുടെ മോഹം അസ്ഥാനത്തായി. നാളെ വായ്പ നല്‍കാമെന്നേറ്റ ഫെഡറല്‍ബാങ്കിന്റെ ക്രെഡിറ്റ് കമ്മിറ്റി ഇന്ന് ചേരും. ഫെഡറല്‍ബാങ്കും വായ്പ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാകും. കഴിഞ്ഞമാസം എട്ടു മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വന്‍ കുറവാണുണ്ടായത്. കറന്‍സി മാറ്റവും, ജയലളിതയുടെ മരണവും, ഹര്‍ത്താലും കോടികളുടെ നഷ്ടം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഡീസല്‍ വാങ്ങിയ വകയില്‍ 130 കോടിരൂപ നല്‍കാനുണ്ട്. മാസങ്ങളായി ഈ തുക നല്‍കിയിട്ടില്ല.
വായ്പ ലഭിക്കുന്നകാര്യം അനിശ്ചിതത്വത്തിലായതോടെ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഓട്ടം പൂര്‍ണമായി നിലയ്ക്കുമെന്ന ആശങ്കയാണ് അധികൃതര്‍ക്ക്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകള്‍ അനിശ്ചിതകാല സമരത്തിലേക്കു പോകുന്നതിനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. 15ന് ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ അനിശ്ചിതകാല ഉപരോധവും, 23 അര്‍ധരാത്രി മുതല്‍ സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചുകൊണ്ട് പണിമുടക്കിനുമാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."