നാടെങ്ങും ഹരിത കേരളം പദ്ധതി തുടങ്ങി
ശ്രീകൃഷ്ണപുരം: കരിമ്പുഴ എ.എം.എല്‍.പി സ്കൂളില്‍ ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, ഹെഡ് മാസ്റ്റര്‍ പി മുഹമ്മദ്കുട്ടി, സി കുട്ടിഹസന്, യു കുഞ്ഞയമ്മു, കെ.ടി ഹാഷിം തങ്ങള്‍ പ്രസംഗിച്ചു. മണ്ണ് സംരംക്ഷണം, ജല സംരംക്ഷണം, കൃഷി വികസനം എന്നിവയുടെ പ്രധാന്യം വിളിച്ചറിയിച്ച്കൊണ്ട് കുട്ടികളും അധ്യാപകരും റാലി സംഘടിപ്പിച്ചു.
ഷൊര്‍ണൂര്‍ : ഹരിത കേരളം പദ്ധതിയുടെ ഷൊര്‍ണൂര്‍ മുനിസിപ്പല്‍തല ഉദ്ഘാടനം വാര്‍ഡ് പത്തൊമ്പതില് നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ വി. വിമല ഉദ്ഘാടനംനിര്‍വ്വഹിച്ചു. വൈസ് ചെയര്മാന് ആര്. സുനു, സെക്രട്ടറി എസ്.എസ്. സജി, ആരോഗ്യ വിഭാഗം സൂപ്പര്‍വൈസര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുനിസിപ്പല്‍ ഓഫീസ് കോമ്പൗണ്ടും ജീവനക്കാര്‍ ശുചീകരിച്ചു. പ്ലാസ്റ്റിക് ഉല്പന്നങ്ങള് മുഴുവനായും എടുത്തു കളഞ്ഞു. ആകെയുള്ള മുപ്പത്തിമൂന്ന് വാര്‍ഡിലും ഇന്ന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
കൊപ്പം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എടപ്പലം ആലിക്ക പള്ളിയാലില്‍ നൂതന കൃഷിരീതികളോടെയുള്ള ജൈവകൃഷി ആരംഭിച്ചു. പരിസ്ഥിതി സൗഹൃദമായ പ്ലാസ്റ്റിക് പുതയോടൊപ്പം കണിക ജലസേചനവും നടപ്പിലാക്കിക്കൊണ്ടാണ് ഒരേക്കര്‍ സ്ഥലത്ത് ജൈവകൃഷി ആരംഭിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കൃഷ്ണകുമാരി അദ്ധ്യക്ഷയായി. സ്റ് എ.കെ.ഉണ്ണി, നീലടി സുധാകരന്, കെ.കൃഷ്ണന്‍കുട്ടി , ടി.ഗോപാലകൃഷ്ണന്, കൃഷി ഓഫീസര്‍ വി.പി. സിന്ധു, കര്‍ഷകരായ വി.പി. ഹൈദര്‍, മുഹമ്മദലി മുസ്ലിയാര്, കുഞ്ഞിരായിന്‍, പരിസ്ഥിതി പ്രവര്‍ത്തകനായ മോഹന്‍ ദാസ് , അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി വകുപ്പ് പദ്ധതിയും തൊഴിലുറപ്പു പദ്ധതിയും സംയോജിപ്പിച്ചാണ് ഹരിതകേരള മിഷനില്‍ ഉള്‍പ്പെടുത്തി ജൈവ കൃഷി നടപ്പിലാക്കുന്നത്. ഹരിത കേരള മിഷന് പ്രകാരം വിളയൂര്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലും എം.എന്‍.ആര്.ജി.എസ്. പദ്ധതിയിലുള്‍പ്പെടുത്തി കിണര്‍, തോട് തുടങ്ങി വിവിധ ജല സംരക്ഷണ പദ്ധതികളും പച്ചക്കറി കൃഷിയും ആരംഭിച്ചു.
കൂറ്റനാട്: ചെമ്പലങ്ങാട് എസ്.വി.എ എല്‍ പി സ്കൂളിലെ ഹരിത കേരളം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിത വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.യു മുസ്തഫ അധ്യക്ഷനായി. എം.ടി.എ പ്രസിഡന്റ് രാജേശ്വരി, പ്രധാന അധ്യാപകന് വി.പി ജയനാരായണന്‍, കെ രാധാമണി പ്രസംഗിച്ചു. ദാസ് പടിക്കല്‍ സ്വാഗതവും എം. രാധിക നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക, ജലത്തിന്റെ ദുരുപയോഗം തടയുക, ഭക്ഷണം പാഴാക്കാതിരിക്കുക, തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്കാന് തീരുമാനിച്ചു.ഈ കാര്യങ്ങള്‍ നീരിക്ഷിക്കുന്നതിനായി എല്ലാ ക്ലാസിലും ഒരോ ഗ്രൂപ്പുകള്‍ രൂപീകരിച്ചു.
പുതുനഗരം: പുതുനഗരം,കൊടുവായൂര്‍, പെരുവെമ്പ്, പട്ടഞ്ചേരി പഞ്ചായത്തുകളില്‍ നടത്തിയ ഹരിത കേരളം പദ്ധതില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ്, ആശാവര്‍ക്കര്‍മാര്‍ പരിസ്ഥിതി സംഘടനകള്‍ പങ്കെടുത്തു. ചിറ്റൂര്‍ നഗരസഭയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രീതിന്റെ നേതൃത്വത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്ലാസ്റ്റിക്ക് ശേഖരണം നടത്തി.
തുണിസഞ്ചിയുടെ ഉപയോഗത്തെ കുറിച്ച് ബോധവല്‍ക്കരണവും, പ്ലാസ്റ്റിക് കവറുകളുടെ ദോഷവശങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."