വീട്ടുമുറ്റത്ത് തലക്കു പരുക്കേറ്റ് യുവാവ് മരിച്ച സംഭവം; അന്വേഷണം ഊര്‍ജിതം
ആറ്റിങ്ങല്‍: വീട്ടുമുറ്റത്ത് വെച്ച് തലക്കു പരുക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം.
ഇന്നലെ ഉച്ചയോടെ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് സംഭവസ്ഥലവും പരിസരവും പൊലിസ് പരിശോധിച്ചു.ആറ്റിങ്ങല്‍ പൂവമ്പാറ കൊച്ചു വീട്ടില്‍ മനു കാര്‍ത്തികേയന്‍ (33) ആണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.45ന് വീട്ടുമുറ്റത്തു വച്ച് തലയ്ക്കു പരുക്കേറ്റ് മരിച്ചത്.
വെട്ടേറ്റു മരിച്ചുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്കു പയോഗിച്ച ആയുധം കണ്ടെത്തുന്നതിനാണ് മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുപതോളം പേരെ ആറ്റിങ്ങല്‍ പൊലിസ് കസ്റ്റഡിയലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തലയ്ക്കു പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും എന്തിന്, ആര് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും ദുരൂഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."