HOME
DETAILS
MAL
എം.സി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
backup
December 09 2016 | 04:12 AM
ആയൂര്‍: രോഗിയുമായി ആര്.സി.സിയില്‍ നിന്നും മടങ്ങുകയായിരുന്ന കാറിന് തീപ്പിടിച്ചു. എം.സി.റോഡില്‍ ചടയമംഗലം ഇളവക്കോട് ബ്ലോക്ക് ഓഫിസിന് സമീപം ബുധനാഴ്ച വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം.
ഹെഡ്ലൈറ്റ് സ്പാര്ക്കിങ് ഉണ്ടായതാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴ കടവത്തൂര്‍ നിന്നുള്ള രോഗിയെയും കൊണ്ട് തിരുവനന്തപുരം ആര്.സി.സിയില്‍ പോയി തിരികെ വരികയായിരുന്നു. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. കടയ്ക്കല്‍ നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍
ആളപായമില്ല. ചടയമംഗലം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."