എക്‌സിബിഷനും ജോബ് ഫെയറും സംഘടിപ്പിക്കും
മലപ്പുറം: കേരള ചെറുകിട വ്യവസായി അസോസിയേഷന്‍ സിഫി, എഫ്.ഡി.ഡി.സി കോഴിക്കോട് ഘടകം എന്നിവയുമായി ചേര്‍ന്നു നാളെ മുതല്‍ 11 വരെ കടവ് റിസോര്‍ട്ടില്‍ എക്‌സിബിഷന്‍ നടത്തും. ഇതിന്റെ ഭാഗമായി 10ന് ജി ടെക് കംപ്യൂട്ടര്‍ എജ്യൂക്കേഷനും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ചേര്‍ന്ന് ജോബ് ഫെസ്റ്റും നടത്തും.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലയിലെ ഉദ്യോഗാര്‍ഥികളെയാണ് ജോബ് ഫെസ്റ്റിലേക്ക് പ്രതീക്ഷിക്കുന്നത്. അപേക്ഷകരെ തൊഴില്‍ ഉടമകള്‍ നേരിട്ട് അഭിമുഖം നടത്തും. ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്ന വ്യവസായികള്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ നാല് കോപ്പി ബയോഡാറ്റ, രണ്ട് പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2307444 നമ്പറില്‍ ബന്ധപ്പെടണം.
വാര്‍ത്താസമ്മേളനത്തില്‍ പി.എം.എ ഗഫൂര്‍, കെ.കെ സന്തോഷ്, അന്‍വര്‍ സാദിഖ്, സിജോ ജോസ്, ഇ. അനൂജ്, ആരിഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."