'ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന്‍' തുടങ്ങി
മലപ്പുറം: ജില്ലാപഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്കു തുടക്കമായി. ഹരിത കേരളം മിഷന്‍ എന്ന സംസ്ഥാന സര്‍ക്കാര്‍ പരിപാടിയുമായി സംയോജിപ്പിച്ചു സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലെ ഗവ. ഓഫിസുകളിലേക്ക് മാലിന്യസംഭരണത്തിനുള്ള ബിന്നുകള്‍ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതി തുടങ്ങിയത്.
ജൈവ-അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനു പകരം പ്രത്യേക ബിന്നുകളില്‍ ഇവ ശേഖരിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ മാലിന്യ സംഭരണികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സ്റ്റന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി. സുധാകരന്‍, കെ.പി ഹാജറുമ്മ, അംഗങ്ങളായ പി.ആര്‍ രോഹില്‍നാഥ്, സറീന ഹസീബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജ്യണല്‍ മാനേജര്‍ കെ.കെ ശശീന്ദ്രന്‍, എ.ഡി.എം, സി. സഈദലി, എ.എം മോട്ടോഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ ഫര്‍ഹാദ്, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ദേവകി, അസി. കോഡിനേറ്റര്‍ സൈനുദ്ദീന്‍ സംസാരിച്ചു.,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."