എല്‍. ഡി. എഫ് വോട്ട് മറിച്ചു: രവീശ തന്ത്രി കുണ്ടാര്‍
കാസര്‍കോട്: തന്റെ പരാജയത്തിന് കാരണം എല്‍.ഡി.എഫ് വ്യാപകമായി വോട്ട് മറിച്ചതുകാരണമാണെന്ന് ബി.ജെ.പി നേതാവ് രവീശ തന്ത്രി കുണ്ടാര്‍. പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ മണ്ഡലത്തില്‍ 28,000 വോട്ടുകള്‍ എല്‍.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ചിരുന്നു.
എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. എ.എ അമീന് 21,000 വോട്ട് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട് നഗരസഭ, ചെങ്കള പഞ്ചായത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് യു ഡി എഫിന് ലീഡുള്ളത്.
മറ്റു പഞ്ചായത്തുകളിലെല്ലാംതന്നെ ബി ജെ പിക്കാണ് ലീഡ് ലഭിച്ചത്. ഐ .എന്‍ .എല്‍ സ്ഥാനാര്‍ത്ഥിക്ക് 30,000 വോട്ടെങ്കിലും മണ്ഡലത്തില്‍ ലഭിക്കേണ്ടതായിരുന്നു.
എന്നാല്‍ എല്‍.ഡി.എഫ് നെല്ലിക്കുന്നിന് വോട്ട് മറിച്ചതാണ് പരാജയത്തിന്റെ പ്രധാനകാരണമായതെന്നു തന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."