ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് നടി ഗൗതമി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പ്രമുഖ നടി ഗൗതമി. ജയലളിതയുടെ മരണത്തിലും ആശുപത്രി വാസത്തിലും സൂക്ഷിച്ച രഹസ്യാത്മകതയാണ് സംശയമുണ്ടാക്കുന്നതെന്നും ഇത് നീക്കണമെന്നും തന്റെ ഔദ്യോഗിക ബ്ലോഗില്‍ പ്രധാനമന്ത്രിക്ക് എഴുതിയ കുറിപ്പില്‍ ഗൗതമി ആവശ്യപ്പെട്ടിരിക്കുന്നു.
'ട്രാജഡി ആന്‍ഡ് അണ്‍ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്' എന്ന തലക്കെട്ടിലാണ് താരം തന്റെ സംശയങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ കാണാന്‍ ആശുപത്രിയിലെത്തിയെങ്കിലും സന്ദര്‍ശനം അനുവദിച്ചില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയും സ്‌നേഹനിധിയുമായ ജയലളിതയെ പോലൊരു നേതാവിന്റെ കാര്യത്തില്‍ എന്തിനായിരുന്നു ഇത്ര രഹസ്യസ്വഭാവം കാത്തു സൂക്ഷിച്ചത്. ജയലളിതയെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചത് ഏത് അധികാരകേന്ദ്രമാണ്'. തന്റെ ബ്ലോഗില്‍ എഴുതിയ കത്തിലൂടെ ഗൗതമി ചോദിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങലുടെ ഉള്ളിലുള്ള ചോദ്യങ്ങളാണ് താന്‍ ചോദിക്കുന്നതെന്നും ഗൗതമി പോ്‌സ്റ്റില്‍ പറയുന്നു.
Tragedy tht musnt b deepnd by unanswrd Q's Hon PMsir-a citizen's request @narendramodi @rajnathsingh @MVenkaiahNaidu https://t.co/TFTlaVvtju
— Gautami (@gautamitads) 8 December 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."