HOME
DETAILS
MAL
അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയുടെ ഹരജിയില്‍ വിധി പറയുന്നത് മാറ്റി
backup
December 09 2016 | 06:12 AM
ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് മാറ്റി. ഇടുക്കി സെഷന്‍സ് കോടതി ഈ മാസം 24ലേക്കാണ് വിധി പറയുന്നത് മാറ്റിയത്. കേസില്‍ മുമ്പ് പ്രതി ചേര്‍ക്കപ്പെട്ട മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വൈദ്യുതി മന്ത്രി എം.എം മണിയടക്കമുള്ളവരെ പ്രതി ചേര്‍ത്തത്.
കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സമാനമായ കേസില്‍ കീഴ്‌ക്കോടതി വിധി പറയാനൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."