വിജയ് മല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: വിവിധ ബാങ്കുകളുടെ വായ്പാതുക തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്റ്ര്‍ ഹാക്ക് ചെയ്തു. തന്റെ ട്വിറ്ററും ഇ- മെയിലും ഹാക്ക് ചെയതതായി മല്യ ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറിയ ലീജിയണ്‍ എന്ന ഹാക്കര്‍മാരുടെ സംഘം തന്നെയാണ് മല്യയുടെ അക്കൗണ്ടും ഹാക്ക് ചെയ്തിരിക്കുന്നത്.
ലീജിയണ്‍ എന്ന പേരില്‍ തന്റെ അക്കൗണ്ട് ഹാക്ക ചെയ്യപ്പെട്ടതായും തന്റെ പേരില്‍ ഇപ്പോള്‍ അവരാണ് ട്വീറ്റ് ചെയ്യുന്നതും അതൊക്കെ അവഗണിച്ചേക്കണമെന്നുമാണ് ട്വീറ്റ്. തന്റെ ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ലീജിയണ്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്നും മല്യ പറയുന്നു.
മല്യയുടെ വിലാസവും ഫോണ്‍ നമ്പറും വിവിധ അക്കൌണ്ടുകളുടെ പാസ്‌വേര്‍ഡ് അടക്കമുള്ള വിവരങ്ങളും ഇവര്‍ പുറത്തുവിട്ടു. മല്യയുടെ കള്ളപ്പണവും സ്വത്തുക്കളും സംബന്ധിച്ച വിവരം പുറത്തുവിടുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തട്ടിപ്പുകാരെ തുറന്നുകാട്ടുമെന്നും ലീജിയണ്‍ മുന്നറിയിപ്പ് നല്‍കുന്നു.
My account has been hacked by some one called Legion who are Tweeting now in my name. Simply ignore. Will fix this .
— Vijay Mallya (@TheVijayMallya) December 8, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."