എയിംസ് മെഡിക്കല്‍ കോളജ് ഈ മേഖലയില്‍ വരണം
വര്‍ത്തമാന സാഹചര്യത്തില്‍ യാഥാര്‍ഥ്യമാകാന്‍ സാധ്യതയുണ്ടോ എന്നു തന്നെ സംശയിക്കാവുന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന് ഉക്കിനടുക്കയില്‍ ശിലാസ്ഥാപനം നടന്നിട്ട് മൂന്നാണ്ടു പിന്നിടുകയാണ്. സംസ്ഥാനത്ത് നാലു മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചതില്‍, മറ്റു മൂന്നെണ്ണവും പ്രവര്‍ത്തനവുമായി മുന്നേറുകയാണ്. കാസര്‍കോടിന് അനുവദിച്ചത് തറക്കല്ലില്‍ ഉറങ്ങുകയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് അതില്‍ പ്രതീക്ഷയില്ല.
ഡല്‍ഹിയിലെ 'എയിംസ്' പോലെയുള്ള ഒരു വലിയ മെഡിക്കല്‍ സ്ഥാപനം കേരളത്തിനു കിട്ടുമെന്ന അറിയിപ്പുണ്ടായി. അന്താരാഷ്ട്ര നിലവാരമുള്ള, 'പാലിയേറ്റിവ് കെയറ'ടക്കമുള്ള ഈ ആതുര ശുശ്രൂഷാകേന്ദ്രം വരാന്‍ ഏറെ സാധ്യത കണ്ടത് കാസര്‍കോട്ട് തന്നെയാണ്. ഈ ദുരന്ത ഭൂമിയിലേയ്ക്ക് ആശ്വാസമായി അതെത്തുമെന്ന പ്രതീക്ഷയാണ് അന്ന് ഇവിടത്തുകാരെ ഏറെ ആഹ്ലാദിപ്പിച്ചത്, അതേ വേളയിലാണ് കാസര്‍കോട്ടേയ്ക്ക് കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ കോളജ് എന്ന പദ്ധതി വളരെ തിരക്കിട്ട് തന്നെ പ്രഖ്യാപിക്കുന്നത്. ഒരുപക്ഷേ നല്‍കാതെയിരിക്കാനാവും കാസര്‍കോടിന്റെ ശത്രുക്കളായ ആരോ അന്നിത് പ്ലാന്‍ ചെയ്തത്. പകരം ഇങ്ങനെ ഒരു പ്രഖ്യാപനത്തോടെ കേന്ദ്രത്തിന്റെ വന്‍ പദ്ധതി മറ്റു ജില്ലകളില്‍ ഏതെങ്കിലുമൊന്നിനായി (അവരുദ്ദേശിക്കുന്ന) തട്ടിയെടുക്കാമെന്നതാവും ലക്ഷ്യം. ഒടുവില്‍ കാസര്‍കോടിനത് കൈയില്‍ പിടിച്ചതും പറന്നു പോയി എന്ന അവസ്ഥയാണ് വന്നു ഭവിച്ചത്. ഇപ്പോള്‍ ഒന്നേ പറയാനുള്ളൂ. ഈ അവസാന നിമിഷത്തിലെങ്കിലും, എന്‍ഡോസള്‍ഫാന്‍ സഹജീവികളോട് അനുകമ്പ തോന്നുന്നവരുെണ്ടങ്കില്‍ ഉക്കിനടുക്കയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന് സമരം വേണ്ടി വരുമെങ്കില്‍ അത് ചെയ്യുന്നതിനോടൊപ്പം, കേന്ദ്ര സര്‍ക്കാരിന്റെ ഈ അന്താരാഷ്ട്ര നിലവാരമുള്ള മെഡിക്കല്‍ കോളജിനു കൂടി ഒരു സമരമുഖം തുറക്കേണ്ടത് അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."