മേക്കടമ്പ് ദുരന്തം: സഹായസമിതി രൂപീകരിച്ചു
മൂവാറ്റുപുഴ: മേക്കടമ്പ് ദുരന്തത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സഹായിക്കാനായി വാളകം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് ആശുപത്രിയില്‍ കഴിയുന്നവരെ സഹായിക്കന്‍ മേക്കടമ്പ് വാഹനാപകട ചികിത്സാ സഹായസമിതി രൂപീകരിച്ചത്. മേക്കടമ്പില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞ് കയറി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ പ്രീജ (34), ശ്രേയ (5), ജയകൃഷ്ണന്‍ (6) എന്നിവരാണ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ജയകൃഷ്ണന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പ്രീജയ്ക്കും ശ്രേയക്കും തുടര്‍ ഓപ്പറേഷനുകള്‍ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇവരുടെ ചികിത്സയ്ക്കായി 25 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് കണക്ക് കൂട്ടുന്നത്.
വാളകം പഞ്ചായത്ത് ഹാളില്‍ നടന്ന സഹായസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അധ്യക്ഷത വഹിച്ചു. ബാബു വെളിയത്ത്, സുജാത സതീഷന്‍, പി.എം.മദനന്‍, സി.ഐ.യാക്കോബ്, കെ.എ.പ്രദീപ്, ജോളി മോന്‍, ജോളി കുര്യാക്കോസ്, എന്‍.എം.രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഒ.സി.ഏലിയാസ്, ബാബു ഐസക്ക് എന്നിവരെ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു ചെയര്‍പേഴ്‌സണായും വാര്‍ഡ് മെമ്പര്‍ സുജാത സതീഷന്‍ കണ്‍വീനറായും സി.ഐ.യാക്കോബ് ട്രഷററായും കുടുംബസഹായസമിതി രൂപീകരിച്ചു.
ബാങ്ക് ഓഫ് ഇന്ത്യയുടെ വാളകം ശാഖയില്‍ മേക്കടമ്പ് വാഹനാപകട ചികിത്സാ സഹായ ഫണ്ട് എന്ന പേരില്‍ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍- 857710510001234, ഐഎഫ്‌സി കോഡ്-ഡികെഐഡി 0008577.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."