HOME
DETAILS

പൈപ്പ് പൊട്ടി പാഴായ കുടിവെള്ളത്തില്‍ നിന്നും ഉയര്‍ന്നു വന്നത് ജനകീയ പച്ചക്കറി തോട്ടം

  
backup
December 09 2016 | 21:12 PM

%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b4%e0%b4%be%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf

നെടുമ്പാശ്ശേരി: ഒന്നര വര്‍ഷത്തോളമായി തുടര്‍ച്ചയായി പൈപ്പ് പൊട്ടി പാഴായ കുടിവെള്ളത്തില്‍ നിന്നും ഉയര്‍ന്നു വന്നത് ജനകീയ പച്ചക്കറി തോട്ടം. ചൊവ്വരപറവൂര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി പാഴാകുന്ന ദാഹജലത്തില്‍ നിന്നാണ് ദേശം കാലടി പി.ഡബ്ല്യു.ഡി റോഡരികില്‍ പച്ചക്കറികള്‍ തഴച്ചുവളരുന്നത്.


ഈ തോട്ടം വഴിയാത്രക്കാര്‍ക്കും കൗതുകമാകുകയാണ്. ദേശംകാലടി റോഡില്‍ പുറയാര്‍ ജങ്ഷന് ഏകദേശം 50 മീറ്റര്‍ പടിഞ്ഞാറായി തൃപ്പുറയാര്‍ ക്ഷേത്രത്തിന് സമീപം റെയില്‍പ്പാതയോട് ചേര്‍ന്ന റോഡരികിലാണ് പച്ചക്കറികള്‍ വളരുന്നത്.
വിവിധയിനം വാഴകളും, വെണ്ട, പാവല്‍, വഴുതന, തക്കാളി, പച്ചമുളക്, ചീര, പയര്‍ തുടങ്ങിയവയുമാണ് തോട്ടത്തിലെ പ്രധാന കൃഷികള്‍. പാഴാകുന്ന ദാഹജലം അങ്ങനെയെങ്കിലും പ്രയോജനപ്പെടട്ടെ എന്ന കാഴ്ചപ്പാടോടെ പരിസ്ഥിതി പ്രവര്‍ത്തകരും സമീപത്ത് താമസിക്കുന്ന ചിലരുമാണ് ഇവിടെ ആദ്യമായി വാഴകള്‍ നട്ടതും, പച്ചക്കറി വിത്തുകള്‍ പാകിയതും. എന്നാല്‍ വഴിയരിലെ ഈ തോട്ടത്തിന് ഉടമസ്ഥാവകാശം ഉന്നയിച്ച് ആരും രംഗത്തില്ല. വിളവെടുപ്പിനും ആരും തടസവും നില്‍ക്കുന്നില്ല.


ദാഹജലത്തിന്നായി വൈപ്പിന്‍, പറവൂര്‍ ജനത അനേകനാള്‍ നടത്തിയ സന്ധിയില്ലാ സമരത്തത്തെുടര്‍ന്ന് എം.എല്‍.എമാരായ വി.ഡി.സതീശന്‍, എസ്.ശര്‍മ്മ എന്നിവരുടെ ശ്രമഫലമായാണ്  ചൊവ്വര പമ്പ് ഹൗസില്‍ നിന്ന് പറവൂര്‍ മേഖലയിലേക്ക് ശുദ്ധജലം എത്തിക്കുന്ന ചൊവ്വര പറവൂര്‍ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏകദേശം ഒന്നരവര്‍ഷം മുമ്പ് നടന്ന റോഡ് നവീകരണത്തത്തെുടര്‍ന്നാണ്  പൈപ്പിന് പുറയാര്‍ ഭാഗത്ത് ചോര്‍ച്ച അനുഭവപ്പെട്ടത്.


കുടിവെള്ളം കെട്ടിക്കിടന്ന് രൂപം കൊണ്ട റോഡിലെ ഭീമന്‍കുഴിയില്‍ അപകടം പതിവാണ്. പ്രധാനമായും ഇരു ചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. അടുത്തിടെ റോഡില്‍ ടാറിങ് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും വെള്ളക്കെട്ട് മൂലം വീണ്ടും തകര്‍ന്നു. ആദ്യ ഘട്ടങ്ങളില്‍ നാട്ടുകാര്‍ വാഴ നടല്‍, വഴിതടയല്‍, ഭീമഹര്‍ജി നല്‍കല്‍ തുടങ്ങിയ പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ഫലവമുണ്ടായില്ല. അതിനാല്‍ ഇനിയും പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.


പരാതിയുമായി ചൊവ്വരയില്‍ എത്തിയ നാട്ടുകാരോട് അങ്കമാലിയില്‍ ഓഫിസില്‍ നല്‍കാന്‍ നിര്‍ദേശിച്ചു. അവിടെ എത്തിയപ്പോള്‍ കരിയാട്ടില്‍ നല്‍കാനായിരുന്നു നിര്‍ദേശം. അവിടെ നിന്ന് പറവൂരിലേക്ക് പറഞ്ഞയച്ചു. പറവൂരില്‍ എത്തിയപ്പോള്‍ ആലുവയിലാണ് നല്‍കേണ്ടതെന്ന് പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ പരാതിയുമായി ആലുവയിലെത്തിയപ്പോഴാകട്ടെ എറണാകുളത്ത് കൊടുക്കാനായിരുന്നു നിര്‍ദേശം.ഇതിനു ശേഷമാണ് പരാതി നല്‍കാനുള്ള ശ്രമം അവസാനിപ്പിച്ച് പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago