നോട്ട് നിരോധനം: പ്രശ്‌നങ്ങള്‍ 15 ദിവസത്തിനകം തീരുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് സുപ്രിം കോടതിയില്‍നിന്നടക്കമുള്ള വിമര്‍ശനങ്ങളെ പ്രതിരോധിച്ചു കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. നിരോധനത്തെ തുടര്‍ന്നു രാജ്യത്ത് ഉടലെടുത്ത പ്രശ്‌നങ്ങള്‍ പത്തു മുതല്‍ 15 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നു കേന്ദ്രം സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ വിഷയത്തില്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കുകയല്ലെന്നും 10 മുതല്‍ 15 ദിവസത്തിനകം പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നോട്ടുകള്‍ അച്ചടിച്ചുവച്ച് നോട്ട് നിരോധനം പ്രഖ്യാപിക്കുക സാധ്യമല്ലെന്നും കോടതിയുടെ ചോദ്യങ്ങളോടു പ്രതികരിച്ചു സര്‍ക്കാര്‍ പറഞ്ഞു.
രാഹുലിനെതിരേ കേന്ദ്രമന്ത്രിമാര്‍
ന്യൂഡല്‍ഹി: മോഡിക്കെതിരേയുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കു മറുപടിയുമായി കേന്ദ്രമന്ത്രിമാര്‍. സ്വന്തം വാദപ്രതിവാദ കഴിവില്‍ രാഹുല്‍ ഗാന്ധിക്ക് അമിത ആത്മവിശ്വാസമാണെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ചര്‍ച്ചയ്ക്കും വാദങ്ങള്‍ക്കുമുള്ള വേദി പാര്‍ലമെന്റ് ആണ്. അദ്ദേഹത്തെ വാദങ്ങള്‍ക്കായി അവിടേക്ക് സ്വാഗതം ചെയ്യുന്നെന്നും ഇറാനി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജുജുവും രാഹുലിനെ കുറ്റപ്പെടുത്തി രംഗത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."