പൂഞ്ഞാറിലെ തോല്‍വി സി.പി.എം ജില്ലാനേതൃത്വത്തിന് തലവേദന
ഈരാറ്റുപേട്ട: പി.സി.ജോര്‍ജിനെ നേരിടാന്‍ പിണറായി വിജയന്‍ നേരിട്ട് മണ്ഡലത്തിലെത്തിയിട്ടും ഇടതുമുന്നണിക്ക് കടുത്ത ആഘാതം നേരിടേണ്ടി വന്നത് സി.പി.എം ജില്ലാ നേതൃത്വത്തിന് തലവേദനയാകും.
കഴിഞ്ഞ തവണ ഇടതുമുന്നണി നേടിയ 44105 വോട്ടില്‍ നിന്നു നേര്‍പകുതിയാണ് പി.സി. ജോസഫിന് കിട്ടിയ വോട്ട് 22270ആണ്. ജോര്‍ജിന്റെ ഭൂരിപക്ഷം ഇതിനെക്കാള്‍ കൂടുതല്‍ 27821 വോട്ട്. സി.പി.എം ജില്ലാ നേതൃത്വവും മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നവരും സംസ്ഥാന നേതൃത്വത്തിനു വിശദീകരണം നല്‍കേണ്ടിവന്നേക്കാം. എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ആര്‍. ഉല്ലാസിനെക്കാള്‍ നേരിയ വോട്ട് വര്‍ധന മാത്രമാണ് പി.സി ജോസഫ് നേടിയിരിക്കുന്നത്.
കഴിഞ്ഞ തവണ എല്‍.ഡി.എഫിലെ മോഹന്‍ തോമസിന് ലഭിച്ച 44000 വോട്ടില്‍ 22000 വോട്ട് എവിടെപ്പോയെന്ന ചോദ്യത്തിനും മറുപടിയില്ല. പി.സി ജോസഫിന് കെട്ടിയ വെച്ച കാശ് കൂടി നഷ്ടപ്പെടുകയുകൂടി ചെയ്തു.
പി.സി ജോര്‍ജിനെ പരാജയപ്പെടുത്തണമെന്നുള്ള കേരള കോണ്‍ഗ്രസിന്റെ ആവശ്യവും നടപ്പാക്കാനാകാതെ യു.ഡിഎഫും പൂഞ്ഞാറില്‍ പകച്ചുനിന്നു യുഡിഎഫിന്റെ വോട്ടുചോര്‍ച്ചയെപ്പറ്റി കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും പരസ്പരം പഴിചാരുന്നു. പൂഞ്ഞാറില്‍ കോണ്‍ഗ്രസില്‍ ചില അടിയൊഴുക്കുകള്‍ നടന്നുവെന്നതു വരുംദിവസങ്ങളില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."