മരണം വരിച്ച നഴ്സുമാരുടെ പേരില്‍ കാരുണ്യ പ്രവര്‍ത്തനം
കാഞ്ഞങ്ങാട്: കൊല്‍ക്കത്തയിലെ അല്‍-എ.എം.ആര്.ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രോഗികളെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച നഴ്സുമാരായ രമ്യ, വിനീത എന്നിവരുടെ ഓര്‍മക്കായി കെ.ജി.എന്‍.എ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തി.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റിവ് വാര്‍ഡുകളില്‍ കാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ബെഡ് ഷീറ്റ്, കേബിള്‍ കണക്ഷന്, പാലിയേറ്റിവ് ഒ.പിയില്‍ ഫാന്‍ എന്നിവ വിതരണം ചെയ്തു.
നിര്‍ധനരായ കാന്‍സര്‍ രോഗം ബാധിച്ച ഒരു കുടുബത്തെ കമ്മിറ്റി ഏറ്റെടുക്കുകയും ഒരു വര്‍ഷത്തെ ചെലവു നല്‍കുകയും ചെയ്തുവരുന്നു. അപകടത്തില്‍ മരിച്ച നഴ്സുമാരുടെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ചാണ് നഴ്സുമാര്‍ ഇന്നലെ ജോലിക്ക് ഹാജരായത്.
ജില്ലാ ആശുപത്രിയില്‍ നടന്ന അനുസ്മരണ യോഗം ആശുപത്രി സൂപ്രണ്ട് ഡോ.സുനിത നന്ദന് ഉദ്ഘാടനം ചെയ്തു. കെ.ജി.എന്‍.എ ജില്ലാ വൈസ് പ്രസിഡന്റ് പി.പി അമ്പിളി അധ്യക്ഷയായി. ആര്.എം.ഒ ഡോ. മുഹമ്മദ് റിയാസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍, നഴ്സിങ് സൂപ്രണ്ട് ആന്‍സമ്മ തോമസ് , സംസ്ഥാന കമ്മിറ്റി അംഗം വി.ആര് രാജു, കെ.വി ബിന്ദുമോള്‍, ആര് ഷീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."