കള്ളന്‍മാര്‍ക്കും ചില്ലറക്ഷാമം: കൂട്ടത്തോടെ ആരാധനാലയങ്ങളിലേക്ക്
കണ്ണൂര്‍: ആയിരം, അഞ്ഞൂറ് കള്ളനോട്ടുകള്‍ അസാധുവാക്കിയതോടെ സ്ഥിരം മോഷ്ടാക്കള്‍ വീടുകള്‍ ഉപേക്ഷിച്ചു ആരാധനാലയങ്ങള്‍ ലക്ഷ്യമിടുന്നു. ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചെറുതും വലുതമായ പത്തിലേറെ ആരാധനാലയങ്ങളാണ് കവര്‍ച്ചയ്ക്കിരയായത്.
നേരത്തെ ക്ഷേത്രങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തിയിരുന്നത് ചെറിയൊരു വിഭാഗം മാത്രമാണെങ്കില്‍ ഇപ്പോള്‍ കള്ളന്‍മാര്‍ കൂട്ടത്തോടെ ആരാധനാലയങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. ആരാധനാലയങ്ങളിലെ മോഷണങ്ങള്‍ അന്വേഷിക്കുന്നതിന് പൊലിസ് രൂപീകരിച്ച ആന്റി ടെംപിള്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ജീവമാണ്. കഴിഞ്ഞദിവസം കൊളശേരി കാവുംഭാഗത്തെ രണ്ടു ക്ഷേത്രങ്ങളുംപയ്യന്നൂര്‍ എടാട്ടെ തൃക്കൈ മഹാവിഷ്ണുക്ഷേത്രവും കവര്‍ച്ചയ്ക്കിരയായി. എടാട്ടുനിന്നും നാലു ഭണ്ഡാരങ്ങള്‍ കുത്തിതുറന്നു ചില്ലറനാണയങ്ങളടക്കം കൊണ്ടുപോയി. കാവുംഭാഗത്തു നിന്നും ഭണ്ഡാരങ്ങള്‍ തന്നെയാണ് കുത്തിതുറന്നത്. ഇതുകൂടാതെ പള്ളികള്‍, ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും കവര്‍ച്ച നടക്കുന്നുണ്ട്. തൃക്കൈമഹാവിഷ്ണുക്ഷേത്രത്തിനു സമീപത്തെ മൂന്നു വ്യാപാരസ്ഥാപനങ്ങളില്‍ നാലുദിവസം മുന്‍പ് കവര്‍ച്ച നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."