ആര്.എസ്.എസും എന്‍.ഡി.എഫും സഹായ സംഘങ്ങള്‍: ജയരാജന്
കണ്ണൂര്‍: വര്‍ഗീയത വളര്‍ത്തുന്ന കാര്യത്തില്‍ ആര്.എസ്.എസും എന്‍.ഡി.എഫും പരസ്പര സഹായസംഘങ്ങളാണെന്നു സി.െഎ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി എം.വി ജയരാജന്. മലബാര്‍ ദേവസ്വം എംപ്ലോയിസ് യൂനി
യന്‍ (സി.െഎ.ടി.യു) സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫസല്‍ കേസില്‍ ഉള്‍പ്പെട്ടുവെന്നു വെളിപ്പെടുത്തിയ ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിനെ കൊണ്ട് പി ജയരാ
ജന്‍ പറയിപ്പിച്ചതാണെന്നു വരുത്തിതീര്‍ക്കാനാണ് എന്‍.ഡി.എഫ് ശ്രമിച്ചത്. ഇതു വെളിപ്പെടുത്തിയാല്‍ ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നും എന്‍.ഡി.എഫ് ഉറപ്പുനല്‍കി.
ഇരുസംഘങ്ങളും തമ്മിലുള്ള പരസ്പരബന്ധമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും എം.വി ജയരാജന് പറഞ്ഞു. സംസ്ഥാന ജനറല്‍സെക്രട്ടറി എ.കെ ബാലന് അധ്യക്ഷനായി. കെ.ടി കുഞ്ഞിക്കണ്ണന്, കെ.പി സഹദേവന്, ഒ.കെ വാസു, കെ രവീന്ദ്രന്, എ വേണുഗോപാല്‍ സംസാരിച്ചു. സമ്മേളനം ഇന്നുരാവിലെ 10.30ന് സി കണ്ണന് സ്മാരക ഹാളില്‍ സി.െഎ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."