പോഷകാഹാര വിതരണം പ്ലാസ്റ്റിക് ബാഗുകളില്‍
കൂത്തുപറമ്പ്: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ആദിവാസി ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ പോഷകാഹാര കിറ്റുകള്‍ എത്തിച്ചത് പ്ലാസ്റ്റിക് കവറുകളില്‍.
ഹരിത കേരളം പദ്ധതിക്കു തുടക്കമിട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെയുണ്ടായ ആരോഗ്യ വിഭാഗം അധികൃതരുടെ നടപടി ഏറെ പ്രതിഷേധത്തിനിടയാക്കി.പദ്ധതിയുടെ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടന ചടണ്ടില്‍ വിതരണം ചെയ്യാനാണ് കണ്ണൂര്‍ ഡി.എം.ഒ.ഓഫിസില്‍ നിന്നു ഇന്നലെ പോഷകാഹാര കിറ്റുകള്‍ എത്തിച്ചത്.
ഇവ ശ്രദ്ധയില്‍പ്പെട്ടതോടെ ബ്ലോക്ക് പഞ്ചായത്ത് അധികൃതരില്‍ നിന്നു ശക്തമായി പ്രതിഷേധമുയര്‍ന്നു.
തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ തൊട്ടടുത്ത മാങ്ങാട്ടിടം പഞ്ചായത്ത് അധിക്യതരുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റേയും നാഷണല്‍ ഹെല്‍ത്ത് മിഷന്റേയും സഹായത്തോടെ പഞ്ചായത്ത് നിര്‍മ്മിച്ച തുണി സഞ്ചികള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ എത്തിക്കുകയായിരുന്നു.
പിന്നീട് പോഷകാഹാര കിറ്റുകള്‍ ഈ തുണി സഞ്ചികളിലേക്ക് മാറ്റി നിറച്ചാണ് വിതരണം ചെയ്തത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."