HOME
DETAILS
MAL
അനര്‍ട്ട് 45,000 സൗര റാന്തലുകള്‍ വിതരണം ചെയ്യും
backup
December 09 2016 | 21:12 PM
തൊടുപുഴ: അനര്‍ട്ട് ഈ വര്‍ഷം 30,000 സൗര എല്‍.ഇ.ഡി റാന്തലുകള്‍ ജനറല്‍ വിഭാഗത്തിലും 15,000 റാന്തലുകള്‍ എസ്.സി, എസ്.ടി, ബി.പി.എല്‍, മത്സ്യത്തൊഴിലാളി വിഭാഗത്തിലും വിതരണം ചെയ്യും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മൂന്നിന് ശാന്തന്‍പാറ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിക്കും. ഈ മാസം 13 മുതല്‍ അനര്‍ട്ടിന്റെ എല്ലാ ജില്ലാ ഓഫിസുകളില്‍ നിന്നും വിതരണം ആരംഭിക്കും. ഇതിനുള്ള രജിസ്ട്രേഷന് ജില്ലാ ഓഫിസുകളില്‍ തുടങ്ങി.
ഒരു ദിവസം സൂര്യപ്രകാശം ലഭിച്ചാല്‍ നാല് മുതല്‍ ആറ് മണിക്കൂര്‍ വരെറാന്തലുകള് പ്രവര്‍ത്തിക്കും. സോളാര്‍ പാനല്‍ അടങ്ങിയ യൂനിറ്റിന് 2,189 രൂപയാണ് വില. ജനറല്‍ വിഭാഗത്തിന് 500 രൂപയും എസ്.സി എസ്.ടി, ബി.പി.എല്‍, മത്സ്യത്തൊഴിലാളി വിഭാഗത്തിന് 1,000 രൂപയും സബ്സിഡി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."