പിന്നോക്കവിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കും: മന്ത്രി
തിരുവനന്തപുരം: പിന്നോക്കവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കാനും വരുമാന പരിധി ഉയര്‍ത്താനും ഉദ്ദേശിക്കുന്നതായി മന്ത്രി എ.കെ.ബാലന്‍.
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നോക്കവിഭാഗങ്ങളുടെ ക്ഷേമത്തിനായി പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണ്. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ പിന്നോക്കക്കാരായ കരകൗശല വിദഗ്ധര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സ്ഥിരം വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കും.
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഒരുകോടിരൂപ വീതം കുടുംബശ്രീകള്‍ക്ക് വായ്പ നല്‍കുന്നതുപോലുള്ള പദ്ധതികളിലൂടെപിന്നോക്കവിഭാഗങ്ങള്‍ക്ക് വെളിച്ചം പകരുകയാണെന്നും മന്ത്രി പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. നൂറു ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരവിതരണം മേയര്‍ വി.കെ.പ്രശാന്തും, വിദ്യാഭ്യാസ വായ്പാ വിതരണം പിന്നാക്ക സമുദായവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണുവും നിര്‍വഹിച്ചു.
കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.എന്‍.വീരമണികണ്ഠന്‍, നഗരസഭ കൗണ്‍സിലര്‍ പാളയം രാജന്‍,സംഗീത് ചക്രപാണി, മാനേജിങ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."