ഡി.സി.സികളില്‍ മെറിറ്റിനെ മുന്‍നിര്‍ത്തിയുള്ള നേതൃനിര: വി.എം സുധീരന്
തിരുവനന്തപുരം: മെറിറ്റിനെ മുന്‍നിര്‍ത്തിയുള്ള നേതൃനിരയാണ് ഡി.സി.സികള്‍ക്ക് എ.ഐ.സി.സി രൂപം നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. എ.ഐ.സി.സി തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും സുധീരന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തലത്തിലുള്ള നേതാക്കളുമായി ആശയ വിനിമയം നടത്തിയ ശേഷമുള്ള പുനഃസംഘടന ഇതിനുമുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. പാര്‍ട്ടിയുടെ നട്ടെല്ലാണ് ഡി.സി.സി പ്രസിഡന്റുമാര്‍. യുവനിരയ്ക്ക് അര്‍ഹമായ പ്രധാന്യം നല്കി. വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തി. പുതിയ ജില്ലാ നേതൃത്വം കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വിപുലീകരിക്കാന്‍ സഹായകരമാകും. പുതിയ നേതൃനിര പാര്‍ട്ടിയെ പൂര്‍ണമായും സമര സംഘടനയായി മാറ്റിയെടുക്കും.
കെ.പി.സി.സി തലത്തിലെ പുനഃസംഘടന വളരെ വേഗത്തില്‍ എ.ഐ.സി.സിയുടെ അംഗീകാരത്തോടെ നടപ്പാക്കും. പാര്‍ട്ടിയുടെ കാര്യക്ഷമമല്ലാത്ത തലങ്ങളില്‍ പുന:സംഘടന ഉണ്ടാകും. ഇത് പാര്‍ട്ടിയുടെ അടിത്തട്ട് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."