HOME
DETAILS
MAL
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കേരളത്തിന് അപമാനം: ആര്.എസ്.പി ലെനിനിസ്റ്റ്
backup
December 10 2016 | 03:12 AM
കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാര്‍ ഭരണം നടത്തുന്ന കേരളത്തില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതിന് ഒരു ന്യായീകരണവുമില്ലെന്ന് ആര്.എസ്.പി ലെനിനിസ്റ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കാനുള്ള തീരുമാനം കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിനു ഭൂഷണമല്ലെന്നും ഇവര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി മനോജ് വാലുമണ്ണില്‍, ടി. ഇബ്രാഹിം, ദേവദത്തന്, മാത്യു പാലയ്ക്കത്തടം, അഗസ്റ്റിന് തിരുവമ്പാടി, വില്‍സണ്‍ കാനാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."