ബേപ്പൂര്‍ ഗവ. ഫിഷറീസ് സ്‌കൂളിനെ ഉന്നത നിലവാരത്തിലേക്കുയര്‍ത്താന്‍ സമിതി രൂപീകരിച്ചു
ബേപ്പൂര്‍: നിരവധി പരാധീനതകളില്‍ നട്ടംതിരിയുന്ന ബേപ്പൂര്‍ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയും ഉന്നത നിലാവരത്തിലെത്തിക്കാന്‍ നാട്ടുകാര്‍ ഒന്നിക്കുന്നു.
സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ വികസിപ്പിക്കുന്നതിനായി ജനകീയ വികസന സമിതി രൂപീകരിച്ചു.
പി.ടി.എയും സ്‌കൂളിലെ അധ്യാപകരും താല്‍പര്യമെടുത്ത് ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സ്‌കൂള്‍ വികസന സമിതിക്കു രൂപം നല്‍കിയത്. രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍ തൊഴിലാളി സംഘടനകള്‍, ഹാര്‍ബര്‍ വികസന സമിതി എന്നിവയുടെ പ്രതിനിധികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ പി.പി ബീരാന്‍കോയ, ടി. അനില്‍കുമാര്‍, പി.കെ ഷാനിയ, കെ. രാജീവന്‍, കരിച്ചാലി പ്രേമന്‍, മോഹനകൃഷ്ണന്‍, സി. ആലിക്കോയ, ഹൈറുന്നീസ, അബ്ദുല്‍ റസാക്ക്, പള്ളിപ്പുറത്ത് ഭരതന്‍, രാജന്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം. ആയിശ സജ്‌ന സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.
വികസന സമിതി ഭാരവാഹികളായി പി.പി ബീരാന്‍കോയ (ചെയര്‍മാന്‍), എന്‍. സതീഷ്‌കുമാര്‍ (വര്‍. ചെയര്‍മാന്‍), കെ. രാജീവന്‍, കരിച്ചാലി പ്രേമന്‍, ടി.കെ അബ്ദുല്‍ ഗഫൂര്‍ (വൈസ് ചെയര്‍മാന്‍), എം. ആയിശ സജ്‌ന (കണ്‍വീനര്‍), കെ. അബ്ദുല്‍ റസാക്ക്, ഭരതന്‍ പള്ളിപ്പുറത്ത്, ജബ്ബാര്‍ (ജോ. കണ്‍വീനര്‍), ഷൈമ റാണി (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."