ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ പദ്ധതിക്ക് തുടക്കം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. 'കാഷ്ലെസ് കേരള' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.എസ്.സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് ജോയല്‍ ജെയിംസ് നിര്‍വഹിച്ചു. അക്ഷയ കോമണ്‍ സര്‍വിസ് സെന്റര്‍ സംരംഭക കൂട്ടായ്മയിലൂടെയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്ത് കേന്ദ്രീകരിച്ച് 40 പേരടങ്ങുന്ന ബാച്ചിന് ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ പരിശീലനം നല്‍കും. അക്ഷയ സി.എസ്.സി അസോസിയേഷന് പ്രസിഡന്റ് മുസ്തഫ കമാല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹാസിഫ് ഒളവണ്ണ, ശറഫുദ്ദീന്‍ ഓമശ്ശേരി, സുധീഷ് പറമ്പില്‍, ബിനു അബ്രഹാം, സുധാകരന്, റോഷന് ബാബു എരഞ്ഞിക്കല്‍, അബ്ദുല്‍ ബാരി വെസ്റ്റ്ഹില്‍, ഷൈജു പനങ്ങാട്, മഹ്മൂദ് വാണിമേല്‍, ജിനേഷ് ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."