സ്ത്രീകളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു: എക്‌സൈസ് മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീകളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നുവെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന 37-ാമത് കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ഇ.ഒ.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ഉറവിടം കണ്ടെത്തി യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ തകര്‍ക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗിക്കുകയും ലഹരിമാഫിയയുടെ കരങ്ങളിലകപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം അവരെ രക്ഷിച്ച് കുടുംബത്തിന് തിരികെ ലഭ്യമാക്കുകയെന്നതാണ് എക്‌സൈസ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. കുട്ടികള്‍ വഴിതെറ്റുന്നത് അവരുടെ രക്ഷിതാക്കളോ സമൂഹമോ അറിയുന്നില്ലെന്നതാണ് ദുഃഖകരമായ സാഹചര്യം. ട്രൈബല്‍ മേഖലയില്‍ എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. പ്രധാനപ്പെട്ട പട്ടികവര്‍ഗ കോളനി പരിസരങ്ങളില്‍ ജനമൈത്രി എക്‌സൈസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ വി. അജിത്‌ലാല്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, പി.ടി രാമചന്ദ്രന്‍, അഡ്വ. പി.എം നിയാസ്, കെ. രാമകൃഷ്ണന്‍, കെ.പി ഭാസ്‌കരന്‍, പി. ജയരാജന്‍, ടി. ഉദയകുമാര്‍ പങ്കെടുത്തു. എന്‍. കൃഷ്ണദാസന്‍ പോറ്റി സ്വാഗതവും പി.കെ സുരേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."