എക്സൈസിലെ അഴിമതിക്കാര്‍ക്കെതിരേ മന്ത്രിയുടെ വിമര്‍ശനം
കോഴിക്കോട്: എക്സൈസിലെ അഴിമതിക്കാര്‍ക്കെതിരേ മന്ത്രിയുടെ പരിഹാസശരം. അസോസിയേഷന് ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിച്ച് പരിഗണിക്കാമെന്ന് അഭിപ്രായപ്പെട്ട എക്സൈസ് മന്ത്രി, 'എക്സൈസ് വകുപ്പിനെ പൂര്‍ണമായും അഴിമതി വിമുക്തമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ' എന്ന ചോദ്യമുന്നയിച്ചു. ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനിടയില്‍ നിന്ന് വളരെ നേര്‍ത്ത കരഘോഷം മാത്രം മുഴങ്ങിയതോടെ 'എല്ലാവരും കൈ അടിയ്ക്കുകയില്ലെന്ന് എനിക്കറിയാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
'നിങ്ങള്‍ക്ക് കൈയടിക്കാന്‍ പ്രോത്സാഹനം നല്കുന്ന കാര്യമല്ല ഞാന്‍ പറഞ്ഞതെന്ന് ബോധ്യമുണ്ട്. അഴിമതി സംബന്ധിച്ച പേരുദോഷത്തില്‍ നിന്നു വകുപ്പ് പതിയെ മാറി വരികയാണ്. മന്ത്രിയെന്ന നിലയില്‍ ഞാനും ഉദ്യോഗസ്ഥരെന്ന നിലയില്‍ നിങ്ങളും വാങ്ങുന്ന ശമ്പളം നല്കുന്ന ജനങ്ങളോടാണ് ഉത്തരവാദിത്തം നിറവേറ്റേണ്ടത്. അഴിമതിയെ നിങ്ങള്‍ പൂര്‍ണമായും തുടച്ചു നീക്കിയാല്‍ നിങ്ങളുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."