സി ദിവാകരന്റെ മന്ത്രിസ്ഥാനം പരുങ്ങലില്‍
തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയിലേക്കുള്ള സി ദിവാകരന്റെ പ്രവേശനം പരുങ്ങലില്‍. ദിവാകരന് വീണ്ടും മന്ത്രിസഭയിലേക്കുളള പ്രവേശനം എളുപ്പമല്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം. പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറിയായിരിക്കെ 2006 ല്‍ സി.പി.ഐ നിയമസഭാ കക്ഷിനേതാവായി മന്ത്രിസഭയില്‍ അംഗമായ ദിവാകരന് അന്നത്തെ പാര്‍ട്ടി നേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്‍ സെക്രട്ടറിയായതോടെ ആ അനുകൂല സാഹചര്യം മാറുകയാണ് ഉണ്ടായത്. ഇസ്മായില്‍ -കാനം പോരില്‍ പക്ഷം പിടിക്കാതെ നിന്നതും ദിവാകരന് വിനയായി.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതു വഴി പാര്‍ട്ടി നടപടി നേരിട്ട ദിവാകരനെ ഇത്തവണ മത്സര രംഗത്ത് നിന്നു തന്നെ ഒഴിവാക്കാനായിരുന്നു ആദ്യ തീരുമാനം. ദിവാകരനു പകരം തൃശൂരില്‍ നിന്ന് വിജയിച്ച വി.എസ് സുനില്‍കുമാറിനെ കൊണ്ടുവരാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
തൃശൂര്‍ ജില്ലയില്‍ മിന്നുന്ന പ്രകടനം നടത്തി പാര്‍ട്ടിയെ നയിച്ച സുനില്‍കുമാറിന് അര്‍ഹിച്ച സ്ഥാനം നല്‍കണമെന്ന് ഇതിനകം തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 2006 ല്‍ കൃഷി മന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞടുക്കാനും ഏകദേശ ധാരണയായിട്ടുണ്ട്. സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മന്ത്രിയാകാത്ത സാഹചര്യം മുന്‍പും ഉണ്ടായിട്ടുണ്ട്. 1980ല്‍ പി. കെ വാസുദേവന്‍ നായര്‍ എം.എല്‍.എ മാത്രമായിരുന്നു, മന്ത്രിയായില്ലെന്നു സി.പി.ഐയിലെ ഒരു മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."