കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡ് ടാറിങ് വൈകുന്നു
കുറ്റ്യാടി: പുതിയ ബസ് സ്റ്റാന്‍ഡ് ഗതാഗതത്തിനു തുറന്നുകൊടുത്തിട്ട് രണ്ടുമാസംപിന്നിട്ടിട്ടും ടാറിങ്ങ് നടത്താനുള്ള നടപടികള്‍ വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബസുകള്‍ സ്റ്റാന്‍ഡല്‍ പ്രവേശിച്ചു തുടങ്ങിയതോടെ മെറ്റലുകള്‍ ഇളകിത്തെറിച്ച് യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് പതിവായിട്ടുണ്ട്. ബസ് യാത്രക്കാരും വഴിയാത്രക്കാരും പൊടിമണ്ണില്‍ കുളിച്ചുവേണം യാത്ര ചെയ്യാന്‍ എന്നതാണ് അവസ്ഥ. സ്റ്റാന്‍ഡില്‍ നിന്നുയരുന്ന പൊടി കച്ചവട സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്കും ദുരിതമാവുന്നുണ്ട്.
മൂക്കും വായും പൊത്താതെ ബസ് കാത്തുനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അഞ്ചുമിനിറ്റില്‍ കൂടുതല്‍ സ്റ്റാന്‍ഡില്‍ നിന്നാല്‍ പൂര്‍ണമായും പൊടിമണ്ണില്‍ മുങ്ങുന്ന സ്ഥിതിയാണ്.
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ ഒക്ടോബര്‍ 14ന് സ്റ്റാന്‍ഡ് ഗതാഗതത്തിനു തുറന്നു കൊടുത്തത്. ദിവസേന നൂറിലേറെ ബസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയതോടെ സ്റ്റാന്‍ഡ് പലഭാഗത്തും കുഴിഞ്ഞ് താഴ്ന്ന നിലയിലായി.
അതെസമയം ടാറിങ്ങിനുള്ള ഫണ്ട് ഈവര്‍ഷത്തെ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ടെന്നും അധികം വൈകാതെ ടാറിങ്ങ് പൂര്‍ത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."