എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
കൊല്ലം: ചാത്തിനാംകുളം എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം മഷിത്തണ്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേഷ് തെങ്ങിലഴികത്ത് അധ്യക്ഷനായി. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസും ചികിത്സാസഹായ വിതരണം ഇരവിപുരം സി.ഐ പങ്കജാക്ഷനും നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ നിസാര്‍, പഞ്ചായത്തംഗങ്ങളായ വൈ റഹീം, ജെ മോഹനനന്‍പിള്ള, സുജിത, ട്രസ്റ്റംഗം എച്ച് അബ്ദുല്‍ ഷരീഫ്, സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ കലാം, പി.ടി.എ പ്രസിഡന്റ് ജി ജയപ്രകാശ്, പ്രിന്‍സിപ്പല്‍ എസ് അനില്‍കുമാര്‍, പ്രഥമാധ്യാപിക കെ ഷൈലജ, ഷെരീഫ് ചന്ദനത്തോപ്പ്, ഷിബുമാത്യൂ, സാബുജോര്‍ജ്ജ്, കണ്‍വീനര്‍ ഷമീര്‍ ചാത്തിനാംകുളം, സെക്രട്ടറി ജി.എസ് വിജയ് സംസാരിച്ചു.
സമ്മേനത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്ര, ചിത്രപ്രദര്‍ശനം, രക്തനിര്‍ണ്ണയ രക്തദാന ക്യാംപ് എന്നിവ നടന്നു. എ ബിന്‍ഷാദ്, അതുല്‍, സനോജ്, ഷെര്‍ജു, ഇര്‍ഷാദ്, ഷെഫീക്ക്, ഷാജി, ശ്രീജിത്ത്, രാജേഷ് കലവറ, രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."