കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടനെന്ന് സൂചന
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മന്ത്രിസഭാ പുനസംഘടന ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. മോശം പ്രകടനം നടത്തുന്ന മന്ത്രിമാരെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി നരേന്ദ്രമോദിയും അമിത് ഷായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചേര്‍ന്ന് പുനസംഘടന പട്ടിക തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്.
സര്കാരില് മാത്രമല്ല പാര്‍ട്ടി നേതൃത്വത്തിലും ഇതേ രീതിയില്‍ അഴിച്ചുപണി നടത്താനാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തീരുമാനം. പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ പുനസംഘടനക്കുള്ള തീരുമാനമുണ്ടായേക്കും. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് അഴിച്ചുപണി നടക്കുക. യു.പിയില്‍ നിന്നുള്ള പുതുമുഖങ്ങളും പട്ടികയില്‍ ഇടം പിടിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."