അനധികൃതമരം വെട്ട് വ്യാപകം: അധികൃതര്‍ നിസംഗതയില്‍
കൊടുവായൂര്‍ : അനധികൃത മരംവെട്ട് വ്യാപകമാകുമ്പോഴും അധികൃതര്‍ നിസംഗതയില്‍. ഇഷ്ടികക്കളങ്ങല്‍ക്കും ഫാക്ടറികള്‍ക്കുമായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും അനധികൃത മരംമുറി തകൃതിയായിനടക്കുമ്പോള്‍ ഇതിനെതിരെ നടപടിയെടുക്കേണ്ട അധികൃതര്‍ മൗനംപാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടിലേക്കും തെന്മലയോരപ്രദേശമായ കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട എന്നീ പഞ്ചായത്തുകളിലെ ഇഷ്ടികക്കളങ്ങളിലേക്കും വ്യാപകമായ തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നുണ്ട്. ഇവിടങ്ങളിലേക്ക് ലോറികളില്‍ വിറക് കൊണ്ടുപോകുന്നതിനെതിരെ ഒരുപരിശോധനയും നടത്താറില്ല. പൊലിസും വനംവകുപ്പും ഇത്തരം മറംമുറികള്‍ക്കെതിരെ പരിശോധനയും നടപടികളും സ്വീകരിക്കാമെന്നിരിക്കെ അനധികൃത മരംമുറികള്‍ക്കെതിരെ നടപടിയെടുക്കാത്തത് ഹരിതകേരളം പദ്ധതിയെ തുരങ്കം വെക്കുവാന്‍ കാരണമാകുമെന്ന് പരിസ്ഥിതി സംഘനടകള്‍ ആരോപിക്കുന്നു.ഇത്തരത്തില്‍ ഇഷ്ടികക്കളങ്ങള്‍ക്ക് വേണ്ടി മരം മുറിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."