വേഗരാജാവ് അജ്മലിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി
വല്ലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നൂറ് മീറ്റര്‍, ഇരുന്നൂര്‍ മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കല്ലടി സ്‌കൂള്‍ വിദ്യാര്‍ഥി അജ്മലിനും കോച്ച് കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ക്കും ജന്മ നാടായ മാരായമംഗലത്ത് സ്വീകരണം നല്‍കി. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നും മാരായമംഗലത്തേക്ക് ഇരുവരേയും സ്വീകരിച്ചാനയിച്ചു. തച്ചങ്ങാട് നടന്ന സ്വീകരണ സമ്മേളനം ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപക് കുമാര്‍ ഉദ്ഘാടനം ചെയ്തു. മരക്കാര്‍ മാരായമംഗലം അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ.രായിന്‍ (മുസ്‌ലിം ലീഗ്), ഹംസക്കുട്ടി മുസ്‌ലിയാര്‍ (കോണ്‍ഗ്രസ്,) സുന്ദരരാജന്‍ (സി.പി.എം), അബ്ദുല്‍ റഹീം വല്ലത്തില്‍ (യൂത്ത് ലീഗ്), എ.ഹാരിസ് വരണമംഗലം (ഡി.വൈ.എഫ്.ഐ) സംസാരിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ ഉപഹാരങ്ങള്‍ നല്‍കി.
നാസര്‍ മാസ്റ്റര്‍, നാസര്‍ മാറുകര, ജാഫര്‍ മാരായമംഗലം, റഫീഖ് ചെര്‍പ്പുളശ്ശേരി, മാടാല മുഹമ്മദാലി, സക്കീര്‍ നെല്ലായ , മുഹമ്മദ് അബ്ദുല്‍ കബീര്‍, മൊയ്തീന്‍ കുട്ടി, ഹംസത്ത് മാസ്റ്റര്‍,സി.ഇസ്മായില്‍, എ.ടി. അന്‍സര്‍ ഉപഹാരങ്ങള്‍ സമര്‍പിച്ചു. എം കെ ഉനൈസ് സ്വാഗതം പറഞ്ഞു. മുഹമ്മദ് അജ്മല്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."