ഡല്‍ഹിക്കെതിരെ കേരളത്തിന് ഒരു ഗോള്‍ വിജയം
കൊച്ചി: അരലക്ഷം കാണികളെ ആവേശത്തിന്റെ മുനയില്‍ നിര്‍ത്തി ഡല്‍ഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണായക വിജയം. ഫൈനല്‍ ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ കളി മികച്ചു നിന്നില്ലെങ്കിലും ആദ്യപാദ സെമിയില്‍ അനിവാര്യ ജയം വാങ്ങാനായി.
ആദ്യ പകുതിയില്‍ സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ കേരളത്തിന്റെ ഫോം കൂടിയിരുന്നു. അത് 65-ാം മിനിറ്റില്‍ ഹെയ്തി താരം കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിലൂടെ കേരളത്തിന് വിജയ ഗോള്‍ നേടാന്‍ സഹായിച്ചു. കെര്‍ഡിക് ഹെങ്ബര്‍ട്ടിന്റെ പാസിങ് സ്മൂത്തായി വലയിലെത്തിക്കുകയായിരുന്നു.
ഇതോടെ കളിയുടെ ലീഡ് പിടിച്ച ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഗോളൊന്നും നേടിയില്ലെങ്കിലും കളി വിട്ടുകൊടുത്തില്ല. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ ആറാമത്തെ വിജയമാണ് ഇന്നു കേരളം നേടിയത്. കളിയിലെ വിജയത്തോടെ ഫൈനല്‍ പ്രവേശത്തിന് സാധ്യതയേറി.
Stunning! @KervensFils' magical run from midfield results in this goal to give @KeralaBlasters the advantage. #KERvDEL #LetsFootball pic.twitter.com/CgwJK3ae4P
— Indian Super League (@IndSuperLeague) December 11, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."