മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
കോഴിക്കോട്: ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല.
ചൗഹാന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റ് ബോക്‌സിലാണ് അണികളുടെ രോഷപ്രകടനം.
ബോക്‌സില്‍ അസഭ്യ വര്‍ഷവും കാണാം. മുഖ്യമന്ത്രിയെ തടഞ്ഞത് സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ തെളിവാണെന്ന് ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍.എസ്.എസ് തീവ്രവാദി സംഘത്തിന്റെ തലവന്‍മാരായ ക്രിമിനലുകളടക്കം ബി.ജെ.പി ദേശീയ കൗണ്‍സിലിന് വന്നപ്പോള്‍ അവരെ അതിഥി ദേവോ ഭവ പറഞ്ഞ് ക്രമീകരണങ്ങള്‍ ചെയ്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.
ആ സര്‍ക്കാരിന്റെ തലവന്‍ ബി.ജെ.പി ഭരിക്കുന്ന ഭോപ്പാലില്‍ വന്നപ്പോള്‍ അദ്ദേഹത്തെ തടഞ്ഞത് സംഘി തീവ്രവാദികള്‍ എത്രത്തോളം അസഹിഷ്ണമുത കാണിക്കുന്നു എന്നതിനുള്ള തെളിവാണെന്നും കമന്റുകള്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഭോപ്പാലില്‍ കണ്ടത്. ഇത്തരം ഒരനുഭവം ഒരു സംസ്ഥാനത്തും ഉണ്ടാകാന്‍ പാടില്ല. രാജ്യത്തെ പ്രധാന ബിജെപി നേതാക്കള്‍ കേരളം സന്ദര്‍ശിച്ചപ്പോഴൊന്നും ഇത്തരം ദുരനുഭവം ഉണ്ടായിട്ടില്ല. അതാണ് ഭോപ്പാലിലെ സംഭവവുമായുള്ള വ്യത്യാസമെന്ന് മലയാളികള്‍ പറയുന്നു
ഞങ്ങളുടെ സാന്നിധ്യം പോലും നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കില്‍ ഞങ്ങള്‍ക്കുറപ്പിക്കാം ഞങ്ങളുടെ മാര്‍ഗം ശരിയാണെന്നായിരുന്നു ഒരാളുടെ കമന്റ്.
ആര്‍എസ്എസ് പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് മലയാളി സംഘടനകള്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പൊലീസ് തിരിച്ചയച്ചത്.
സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞിരുന്നു. ഭോപ്പാലില്‍ നടന്നത് ആര്‍എസ്എസ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചത്.
കേരളത്തില്‍ ആയിരുന്നു ഇതെങ്കില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കില്ലായിരുന്നു.മധ്യപ്രദേശ് സര്‍ക്കാര്‍ ആര്‍എസ്എസിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്.
തന്നോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നു.
അതേ സമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും പ്രതികരിച്ചു.
ബി.ജെ.പി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും കേരളത്തില്‍ സംരക്ഷണം നല്‍കാത്തവരാണ് വിമര്‍ശനവുമായി രംഗത്ത് വരുന്നതെന്ന കുമ്മനം പറഞ്ഞു.
ചില കമന്റുകള്‍ ചുവടെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."