തടയണ തുറന്നത് ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു
പൂഞ്ഞാര്‍: ഗ്രാമപഞ്ചായത്തിലെ പെരുന്നിലം കണിയാംകുന്നേല്‍ കടവ് തടയണ തുറന്നു വിട്ടതോടെ സമീപ പ്രദേശത്തെ ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തടയണ കഴിഞ്ഞദിവസം തുറന്നു വിട്ടത്. ഇതോടെ ഗ്രാമപഞ്ചായത്തിലെ ജനകീയ ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.
മണ്ണ് നീക്കം ചെയ്യുന്ന പണികളും ആരംഭിച്ചതോടെ ആറ്റിലെ വെള്ളം ഉപയോഗ ശൂന്യവുമായി. ഇതോടെ ശുദ്ധജല വിതരണത്തിനായി വെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. തടയണ തുറന്നു വിടുന്നതിനു മുന്‍പ് തൊഴിലുറപ്പു പണിക്കാരെക്കൊണ്ട് മണല്‍ചാക്കുകള്‍ നിറച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ തൊഴിലുറപ്പുകാര്‍ പണിക്കെത്താത്തതിനാല് പദ്ധതി നടപ്പായില്ല. അതേസമയം തടയണ തുറന്നു വിടുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളമായി ചോര്‍ന്നൊഴുകുന്ന തടയണ ശരിയാക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ദുരിതമായത്. രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന സമയത്ത് മുന്നൊരുക്കമില്ലാതെയാണ് തടയണ തുറന്നു വിട്ടിരിക്കുന്നതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."