മുഖ്യമന്ത്രിയെ തടഞ്ഞത് നിര്‍ഭാഗ്യകരം: ഉമ്മന്‍ ചാണ്ടി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് ഭോപ്പാലിലുണ്ടായ അനുഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണു ഭോപ്പാലില്‍ ഉണ്ടായത്.
ഈ സംഭവത്തിന്റെ നാണക്കേട് കേരള മുഖ്യമന്ത്രിക്കല്ല, മറിച്ച് മധ്യപ്രദേശ് സംസ്ഥാനത്തിനും അവിടുത്തെ മുഖ്യമന്ത്രിക്കുമാണ്. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തു വച്ച് തടയാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പരസ്പരം പുലര്‍ത്തേണ്ട സാമാന്യ മര്യാദയുടെ നഗ്‌നമായ ലംഘനമാണു ഭോപ്പാലില്‍ ഉണ്ടായത്. നിയമം ലംഘിക്കുന്നവരേയും അക്രമികളേയും നിലയ്ക്കു നിര്‍ത്തുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും പകരം സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതു തടഞ്ഞതിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചിരിക്കുകയാണ്. ഈ നടപടി ലജ്ജാകരമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."