നബിദിനാഘോഷങ്ങള്‍ക്കൊരുങ്ങി മസ്ജിദുകളും മദ്‌റസകളും
ആനക്കര: ലോക പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങളുടെ 1491 ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങി മസ്ജിദുകളും മദ്‌റസകള്‍ക്കു പുറമെ വീടുകളും ഓഫീസുകളും നെബിദിനാഘോഷങ്ങള്‍ക്ക് ഒരുക്കമായി. മസ്ജിദിന്റേയും മദ്‌റസകളുടേയും വീടുകളുടേയും പരിസരങ്ങള്‍ വൃത്തിയാക്കിയും അലങ്കരിച്ചും ഒരുങ്ങുന്നതിനു പുറമെ മദ്‌റസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങളും നടന്നു വരുന്നു.
ഇന്നാണ് നബിദിനം ആഘോഷിക്കുന്നത്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണം നടക്കും. മധുര പലഹാര വിതരണങ്ങള്‍ വ്യാപകമായി നടത്താനൊരുങ്ങി പല സംഘടനകളും രംഘത്തു വന്നിട്ടുണ്ട്. മദ്‌റസകളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന വന്‍ ജനാവലി അണിനിരന്നായിരിക്കും ഘോഷയാത്രകള്‍. ദഫ് മുട്ട്, അറബന, പ്ലകാര്‍ഡുകള്‍ എന്നിവ അണിനിരക്കുന്ന റാലികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.
വൈകിട്ട് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍. ദഫ്, ഖിറാഅത്ത് മത്സരങ്ങള്‍, ബുര്‍ധ മജ്‌ലിസ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."