കുട്ടിയോട് അപമര്യാദയായി പെരുമാറിയയാളെ വിട്ടയച്ചുവെന്ന്; പൊഴിയൂര്‍ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ
പാറശാല: കുട്ടിയോട് അപമാര്യാദയായി പെരുമാറിയെന്ന പേരില്‍ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചയാളെ വിട്ടയച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് പൊഴിയൂര്‍ പൊലിസ് സ്റ്റേഷനിലാണ് സംഭവം.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സമീപവാസിയായ ഒമ്പത് വയസുകാരനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശി അശോകനെ (35) നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്.
എന്നാല്‍ മദ്യ ലഹരിയില്‍ പൊഴിയൂര്‍ കടപ്പുറത്ത് കിടന്ന് ഉറങ്ങിയ ശേഷം നടന്നു വരികയായിരുന്ന ഇയാള്‍ കുട്ടിയോട് ചായക്കട എവിടെയെന്ന് തിരക്കുകയും കുട്ടി പേടിച്ച് ഓടുകയായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്. പ്രതി മദ്യപിച്ചിരുന്നതിനാലും നാട്ടുകാര്‍ ക്രൂരമായി ഇയാളെ മര്ദിച്ചിരുന്നതിനാലും വൈദ്യപരിശോധനക്കു വിധേയനാക്കിയ ശേഷം കേസെടുത്ത് ജാമ്യത്തില്‍ വിട്ടുവെന്നും പൊലിസ് പറയുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് നൂറ് കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികള്‍ സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പാറശാല സി.ഐ സ്ഥലത്തെത്തി പ്രതി ഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."