ദേശീയ ഗാനം: എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരേ പരാതി നല്‍കിയില്ല
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരേ താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് ചലചിത്ര് അക്കാദമി ചെയര്മാന് കമല്‍. എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചലച്ചിത്രമേളയില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാത്ത ചില ഡെലിഗേറ്റുകളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തിയേറ്ററിനകത്ത് പൊലിസ് മഫ്തിയില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുപ്രിം കോടതി ഉത്തരവ് നാം പാലിക്കണം. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍ ദിവസം നിരവധി സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റു നില്‍ക്കണമെന്നുള്ളത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."