നാട്യാഞ്ജലി 17ന്
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 17ന് വൈകിട്ട് ആറിന് ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നാട്യാഞ്ജലി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ നാട്യാഞ്ജലി ഉദ്ഘാടനം ചെയ്യും.
ഐസിസിക്കു കീഴില്‍ കലാപരിശീലനം നടത്തുന്ന അറുപത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ വിവിധ നൃത്തങ്ങള്‍ അവതരിപ്പിക്കും.
ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവയാണ് മെറ്റില്‍ഡ സോളമന്റെ പരിശീലനത്തിന് കീഴില്‍ അവതരിപ്പിക്കുക.
കേരളത്തില്‍ നിന്നെത്തിയ രാജീവ് കുമാര്‍ (സംഗീതം), മനോജ് അനന്തപുരി (വീണ), സംഗീത് മോഹന്‍ (വയലിന്‍), തൃശൂര്‍ കൃഷ്ണകുമാര്‍ (ഇടക്ക), സജീവ് കുമാര്‍ (മൃദംഗം), കലാമണ്ഡലം ഷീനാ സുനില്‍ (നാട്ടകം) തുടങ്ങിയ കലാകാരന്മാരുടെ രാഗ താള മേളങ്ങളുടെ അകമ്പടിയോടെയാണ് നൃത്തം അവതരിപ്പിക്കുക.
നര്‍ത്തകി ദിവ്യാ ചൗധരി ഒഡീസി നൃത്തം അവതരിപ്പിക്കും.
ക്ലാസിക്കല്‍ ഡാന്‍സ്, ഒഡിസി, സിനിമാറ്റിക്, യോഗ, കരാത്തെ, ചെസ്, കളരി തുടങ്ങിയ ഇനങ്ങളാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ പഠിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധി ദൈമന്‍, ഐ സി സി പ്രസിഡന്റ് മിലന്‍ അരുണ്‍, ഉണ്ണികൃഷ്ണന്‍, രാജീവ് കുമാര്‍, മെറ്റില്‍ഡ സോളമന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."