HOME
DETAILS

വ്യവസായ പ്രമുഖനെ സ്‌റ്റേറ്റ് സെക്രട്ടറിയാക്കി ട്രംപ്

  
backup
December 13 2016 | 19:12 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%81%e0%b4%96%e0%b4%a8%e0%b5%86-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1

വാഷിങ്ടണ്‍: ടെക്‌സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രമുഖ എണ്ണ, പ്രകൃതി വാതക കമ്പനിയായ എക്‌സോണ്‍ മൊബില്‍ ചെയര്‍മാനും സി.ഇ.ഒയും ആയിരുന്ന റെക്‌സ് ടില്ലേഴ്‌സനെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കയിലെ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിലൊന്നാണ് സ്റ്റേറ്റ് സെക്രട്ടറിയുടേത്. മുന്‍ വ്യവസായിയായ ട്രംപ് പ്രമുഖ ബിസിനസുകാരെ തന്നെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയാണെന്ന ആരോപണവും ഇതോടെ ഉയരുന്നുണ്ട്. വിവിധ മേഖലകളിലുള്ള കഴിവും പ്രാഗല്ഭ്യവുമാണ് റെക്‌സിനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്ന് ട്രംപിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അറിയിച്ചു. ദേശസുരക്ഷ, മേഖലയിലെ സ്ഥിരത തുടങ്ങിയവയില്‍ അദ്ദേഹം മികവു കാട്ടുമെന്നും അവര്‍ പ്രത്യാശിച്ചു. തനിക്ക് ലഭിച്ച പുതിയ സ്ഥാനം ആദരവായി കാണുന്നുവെന്ന് റെക്‌സ് പ്രതികരിച്ചു. ദേശസുരക്ഷയും യു.എസിന്റെ വിദേശബന്ധങ്ങളും മികവുറ്റതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞനാണ് സ്റ്റേറ്റ് സെക്രട്ടറി. ലോകോത്തര നിലവാരമുള്ള നേതാവാണ് റെക്‌സെന്ന് ട്രംപ് പറഞ്ഞു.

അതിനിടെ, 2008 ല്‍ പ്രസിഡന്റ് പദത്തിലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചയാളും സെനറ്ററുമായ ജോണ്‍ മാക് കെയിന്‍ റെക്‌സിന്റെ നിയമനത്തിനെതിരേ രംഗത്തു വന്നു. പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാക് കെയിന്‍ തുറന്നടിച്ചു. റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബിയുടെ ഏജന്റാണ് ഇദ്ദേഹമെന്നും റഷ്യന്‍ സാമ്രാജ്യം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സെനറ്റര്‍ മാര്‍കോ റുബിയോയും തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സെനറ്റിലെ വിദേശകാര്യ കമ്മിറ്റി അംഗമാണ് റുബി. റഷ്യന്‍ ഹാക്കര്‍മാര്‍ യു.എസ് തെരഞ്ഞെടുപ്പ് സ്വാധീനിച്ചുവെന്ന് സി.ഐ.എ കണ്ടെത്തിയിരുന്നു. ഫലം ട്രംപിന് അനുകൂലമാക്കാന്‍ റഷ്യ ശ്രമിച്ചുവെന്നതിന്റെ തെളിവുകളാണ് അവര്‍ പുറത്തുവിട്ടത്.

റെക്‌സ് റഷ്യയുടെ ഉറ്റതോഴന്‍?

റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന ആരോപണം ഉയര്‍ന്ന വ്യക്തിയാണ് റെക്‌സ്. ഇദ്ദേഹത്തിന്റെ നീക്കങ്ങളില്‍ ഇരു പാര്‍ട്ടികളും സംശയം പ്രകടിപ്പിച്ചിരുന്നു. യു.എസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി നിരവധി തവണ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്്മിര്‍ പുടിനുമായി ചര്‍ച്ച നടത്തിയയാളാണ് റെക്‌സ്. 2013 ല്‍ പുടിന്‍ റഷ്യയുടെ പ്രത്യേക ബഹുമതി നല്‍കിയും റെക്‌സിനെ ആദരിച്ചു. ഊര്‍ജ സഹകരണ മേഖലയെ ശക്തിപ്പെടുത്തിയ ഉറ്റ സുഹൃത്ത് എന്നാണ് അന്ന് പുടിന്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  14 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  43 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago