അഹമ്മദ് കുട്ടി ഹാജിയുടെ വിയോഗത്തോടെ നഷ്ടമായത് നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനെ
എളേറ്റില്‍: മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും എളേറ്റില്‍ പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പലിശക്കോട്ട് പുറായില്‍ അഹമ്മദ് കുട്ടി ഹാജിയുടെ വിയോഗത്തോടെ നഷ്ടമായത് നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനെ. പ്രദേശത്തെ അശരണരേയും പാവപ്പെട്ടവരെയും സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു ഹാജി. വട്ടോളിയിലെ ദീര്‍ഘകാല വ്യാപാരിയായിരുന്ന ഇദ്ദേഹം സാധാരണക്കാരുടെ ഇടയിലെ സ്വീകാര്യനായ വ്യക്തിത്വം കൂടിയായിരുന്നു.
സര്‍വകക്ഷി യോഗം അനുശോചിച്ചു. കെ.പി മുഹമ്മദ് അധ്യക്ഷനായി. എം. മൂസ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസൈന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ജബ്ബാര്‍ മാസ്റ്റര്‍, എം.എസ് മുഹമ്മദ് മാസ്റ്റര്‍, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി അഷ്‌റഫ് മൂത്തേടത്ത്, വിവിധ കക്ഷി നേതാക്കളായ സി.ടി ഭരതന്‍ മാസ്റ്റര്‍, എ.ടി മുഹമ്മദ് മാസ്റ്റര്‍, സുധാകരന്‍, സമദ് വട്ടോളി, എം. മുഹമ്മദ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ കുട്ടി മാസ്റ്റര്‍, എം. ആലിമാസ്റ്റര്‍, സക്കരിയ എളേറ്റില്‍, മുഹമ്മദ് അബ്ദുറഹ്മാന്‍, ലത്തീഫ് പൊക്കിട്ടാര, കെ.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."